കോഴിക്കോട്:നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി (accused of several cases deported). കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട് വാഴപൊയിലിൽ സച്ചിൻ സജീവ് (28) നെയാണ് നാടുകടത്തിയത്. വധശ്രമ കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
നാടിനാകെ പൊതു ശല്യമായി മാറിയതിനെ തുടർന്നാണ് പെരുമണ്ണാമുഴി പൊലീസ് ഇൻസ്പെക്‌ടർ കണ്ണൂർ റേഞ്ച് ഡിഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വരുന്ന ആറുമാസക്കാലത്തേക്ക് സച്ചിൻ സജീവന് കോഴിക്കോട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഉണ്ട്. കണ്ണൂർ റേഞ്ച് ഡി ഐ ജി ആണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. മുതുകാട് പ്രദേശത്ത് നിരവധി ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘത്തിലെ അംഗമാണ് സച്ചിൻ സജീവ്.