കോഴിക്കോട്/ പാലക്കാട്: ചേന്ദമംഗലൂർ പുൽപറമ്പ് റോഡിലും കൊടിയത്തൂർ കോട്ടമ്മൽ കാരാട്ട് റോഡിലും വെള്ളം കയറി. ഇവിടുത്തെ ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായി.
പ്രളയഭീതിയില്‍ മലബാര്‍ മേഖല; ചാലിയാര്‍ കരകവിഞ്ഞു മലവെള്ള പാച്ചിലും മഴയും ശക്തമായതോടെ ചെറുപുഴ ഇരുവഴിഞ്ഞിയും ചാലിയാറും കരകവിഞ്ഞു. ചെറുവാടിറോഡിലും വെള്ളം പൊങ്ങി. ഇതോടെ നിരവധി വീടുകളും കടകളും ഭീഷണിയിലാണ്. മഴ ശക്തമാവുകയും വെള്ളം ഉയരുകയും ചെയ്താൽ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലാവും.
മഴയില്‍ മണ്ണാര്‍ക്കാട് മേഖലയിലും കനത്ത നാശം. താലൂക്കില്‍ നാല് വീടുകള്‍ പൂര്‍ണമായും 41 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തെങ്കരയില്‍ ഇരുപതിനായിരത്തിലേറെ വാഴകള്‍ നശിച്ചു. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകളും അറുപത് സെന്‍റീമീറ്റര്‍ തുറന്നു. മണ്ണാര്‍ക്കാട് താലൂക്കില്‍ മഴ ശക്തി പ്രാപിക്കുകയാണ്.
പ്രളയഭീതിയില്‍ മലബാര്‍ മേഖല ആനമൂളിയിലും ആയിരക്കണക്കിന് വാഴകള്‍ നശിച്ചു. മണ്ണാര്‍ക്കാടിന്‍റെ ഉള്‍പ്രദേശങ്ങളിലെല്ലാം വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു വരുന്നു.