ചാലിയാർ കരകവിഞ്ഞതോടെ മാവൂരിൽ ജലനിരപ്പുയരുന്നു - ചാലിയാർ കരകവിഞ്ഞു
കഴിഞ്ഞ വർഷത്തെ പ്രളയത്തേക്കാൾ കൂടുതൽ വെള്ളം കയറിയെന്ന് പ്രദേശവാസികൾ
കോഴിക്കോട്: ചാലിയാർ കരകവിഞ്ഞതോടെ മാവൂർ മുതൽ മണക്കടവ് വരെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പുയരുന്നു. മണക്കടവ് പ്രദേശം ഇന്ന് പുലർച്ചെയോടെയാണ് വെള്ളത്തിനടിയിലായത്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജല നിരപ്പ് ഉയർന്ന് അധികം സമയം വൈകാതെ തന്നെ സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. അരയ്ക്കൊപ്പം വെള്ളം എത്തിയതോടെ പ്രദേശവാസികളെ സമീപത്തെ കുന്നങ്കുളങ്ങര യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ വർഷത്തെ പ്രളയത്തെക്കാൾ കൂടുതൽ വെള്ളം കയറിയെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞില്ലെങ്കിൽ മണക്കടവിനോട് ചേർന്നുള്ള പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.