കേരളം

kerala

ETV Bharat / state

'തട്ടമിടാത്ത സ്‌ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍'; വിവാദ പ്രസ്‌താവനയില്‍ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

Case against Umar Faizi Mukkam on VP Suhara complaint: കേസെടുത്തത് വനിത അവകാശ പ്രവര്‍ത്തക വി പി സുഹറയുടെ പരാതിയില്‍. മതസ്‌പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

Umar Faizi Mukkam case  Umar Faizi statement  ഉമർ ഫൈസി മുക്കം  വി പി സുഹറ
case-against-samastha-leader-umar-faizi-mukkam

By ETV Bharat Kerala Team

Published : Jan 5, 2024, 7:24 PM IST

കോഴിക്കോട് : സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്ത് പൊലീസ് (Case against Samastha leader Umar Faizi Mukkam). വനിത അവകാശ പ്രവർത്തക വി പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്‌പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം (Case against Umar Faizi Mukkam on Hijab statement). ദിവസങ്ങൾക്ക് മുൻപ് നൽകിയ പരാതിയിൽ ഏറെ വൈകിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തയ്യാറായത് എന്നും ആക്ഷേപമുണ്ട്.

സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്‌താവനയുടെ ചുവടുപിടിച്ച് സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി ന‌ൽകിയത്. പ്രസ്‌താവനയിലൂടെ ഇസ്‌ലാം മതത്തെ അപമാനിച്ചു എന്നും പരാതിയിൽ ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details