കോഴിക്കോട്:മലബാര്‍ ക്രിസ്‌ത്യന്‍ കോളജ് കാമ്പസിനകത്ത് വിദ്യാര്‍ഥികൾ അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയും തുടരുകയാണ്.
പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തത്. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും.
വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ വിദ്യാർഥികളുടെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് ഇല്ലാത്തവരാണെങ്കിൽ 25 വയസ് വരെ ഇവർക്ക് ലൈസൻസ് അനുവദിക്കില്ല.
മലബാർ ക്രിസ്ത്യന്‍ കോളജ് ഹയർ സെക്കൻഡറി സ്‌കൂളിലെയും മുക്കം കള്ളന്‍തോട് എംഇഎസ് കോളജിലെയും ആഘോഷ പരിപാടികൾക്കിടെയാണ് ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ അതിരുകടന്ന അഭ്യാസപ്രകടനം. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും സംഭവിച്ചിരുന്നു.
ബൈക്കില്‍ നിന്ന് തെറിച്ച് വീണെങ്കിലും വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല. മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാർഥികളുടെ ആഘോഷം.
READ MORE:വാഹനത്തിന്‍റെ ബോണറ്റിലിരുന്നും, തല പുറത്തേക്കിട്ടും അഭ്യാസം ; കോഴിക്കോട് വിദ്യാര്‍ഥികളുടെ അതിരുകടന്ന ആഘോഷം