കേരളം

kerala

ETV Bharat / state

ഫോർമുല വൺ സ്വപ്‌നം കണ്ട് റേസിങ് ട്രാക്ക് കീഴടക്കാൻ ചക്കിട്ടപ്പാറയില്‍ നിന്നൊരു പെൺകുട്ടി - എഫ് ഫോർ കാർ റേസിങ്ങ്

ചക്കിട്ടപ്പാറ ചെമ്പ്ര സ്വദേശി സാൽവ മർജൻ ആണ് നവംബർ 4, 5 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന എഫ് ഫോർ കാർ റേസിങ്ങിൽ കുതിക്കുക. അത്യാധുനിക ഹാലോ സുരക്ഷ സംവിധാനങ്ങളോടു കൂടി നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് ഈ 23കാരി.

car-racer-salva-marjan-f4-championship-chennai
car-racer-salva-marjan-f4-championship-chennai

By ETV Bharat Kerala Team

Published : Nov 2, 2023, 8:02 PM IST

ഫോർമുല വൺ സ്വപ്‌നം കണ്ട് റേസിങ് ട്രാക്ക് കീഴടക്കാൻ ചക്കിട്ടപ്പാറയില്‍ നിന്നൊരു പെൺകുട്ടി

കോഴിക്കോട്: ഫോർമുല വൺ കാർ റേസിങ്ങിൽ അന്താരാഷ്ട്ര ചാമ്പ്യനാകാൻ കോഴിക്കോടിന്‍റെ മലയോരത്ത് നിന്നൊരു പെൺകുട്ടി. ചക്കിട്ടപ്പാറ ചെമ്പ്ര സ്വദേശി സാൽവ മർജൻ ആണ് നവംബർ 4, 5 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന എഫ് ഫോർ കാർ റേസിങ്ങിൽ കുതിക്കുക. അത്യാധുനിക ഹാലോ സുരക്ഷ സംവിധാനങ്ങളോടു കൂടി നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് ഈ 23കാരി.

എഫ് ഫോർ യുഎഇ, എഫ് ഫോർ ബ്രിട്ടൻ എന്നീ ചാമ്പ്യൻഷിപ്പുകൾക്കായി ദുബായിൽ പരിശീലനം കഴിഞ്ഞ് ചെന്നൈയിലെത്തിയ സാൽവ ഇന്ത്യയിലെ പ്രഥമ ഇന്‍റർനാഷണൽ താരമാകാനുള്ള കഠിന പ്രയത്നത്തിലാണ്. ചെമ്പ്ര പനച്ചിങ്ങൽ കുഞ്ഞാമു- സുബൈദ ദമ്പതികളുടെ മകളായ സാൽവ ചെറുപ്പത്തിൽ തന്നെ ഡ്രൈവിംഗിനോട് താൽപര്യം കാണിച്ചിരുന്നു.

എട്ട് വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള അവസരം വന്നു ചേർന്നിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ പ്രോത്സാഹനമാണ് ഈ മിടുക്കിയുടെ കരുത്ത്. ഡിടിഎസ് റേസിംഗിൽ ഫോർമുല എൽജിബിയോടൊപ്പം യാത്ര ആരംഭിച്ച സാൽവക്ക് മത്സരത്തിന്റെ ആവേശവും തന്റെ സഹജമായ കഴിവും കായികരംഗത്ത് മികവ് പുലർത്താൻ പ്രേരിപ്പിച്ചു. അന്തർദേശീയ ചാമ്പ്യൻഷിപ്പുകൾ നേടുക എന്നതാണ് ലക്ഷ്യം.

ഫോർമുല റേസിംഗിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം, F4, F3 മുതൽ F2 വരെയും ഒടുവിൽ F1 വരെയും ഉയർന്ന തലങ്ങളിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ഒരു വനിത അത്‌ലറ്റ് എന്ന നിലയിൽ, വെല്ലുവിളികളെ മറികടന്ന് പുരുഷ മേധാവിത്വമുള്ള മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഠിനാധ്വാനം തുടരും.. സൽവ ഇടിവി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details