കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലുമ്മലിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ ജാതിയേരി കല്ലുമ്മലിലാണ് ചൊവ്വാഴ്‌ച രാത്രി പന്ത്രണ്ട് മണിയോടെ റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചത്.
നാദാപുരത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു
വീട്ടിലേക്ക് കാർ ഓടിച്ച് പോകുന്നതിനിടെ ബാറ്ററി ഡൗൺ ആകുകയും വീട്ടിൽ നിന്ന് നൂറ് മീറ്റർ അകലെ റോഡരികിൽ കാർ പാർക്ക് ചെയ്യുകയുമായിരുന്നു. ഇതിനിടയിലാണ് തീപിടിത്തമുണ്ടായത്.
കല്ലുമ്മൽ സ്വദേശി റംഷീനയുടെ ഉടമസ്ഥതയിലുള്ള ഇയോൺ കാറാണ് കത്തി നശിച്ചത്. വീട്ടിലേക്ക് കാർ ഓടിച്ച് പോകുന്നതിനിടെ കാറിൻ്റെ ബാറ്ററി ഡൗൺ ആകുകയും വീട്ടിൽ നിന്ന് നൂറ് മീറ്റർ അകലെ റോഡരികിൽ കാർ പാർക്ക് ചെയ്യുകയുമായിരുന്നു. വർക്ക് ഷോപ്പിൽ വിവരം അറിയിച്ചിരുന്നു. കാറിൻ്റെ ഗ്ലാസ് ഉയർത്താൻ കഴിയാതെ വന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് വെച്ചിരുന്നു. ഇതിനിടയിലാണ് തീപിടിത്തമുണ്ടായത്.
ഫയർ ഫോഴ്‌സും, പൊലീസും, നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. കാറിൻ്റെ പെട്രോൾ ടാങ്കിൻ്റെ പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോകാതെ സമീപത്തെ പറമ്പിൽ നിന്ന് കണ്ടെത്തിയത് ദുരൂഹത ഉയർത്തുന്നുണ്ട്. റംഷീനയുടെ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.