കേരളം

kerala

ETV Bharat / state

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാർ എറിഞ്ഞ് തകർത്തു - nadapuram car attack

കോഴിക്കോട് ഉമ്മത്തൂരിലെ കണ്ണാട്ടുമ്മൽ ഉസ്‌മാന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അക്രമികൾ എറിഞ്ഞ് തകർത്തത്

നാദാപുരം കാർ കല്ലേറ്  നാദാപുരം കാര്‍ അക്രമം  ഉമ്മത്തൂര്‍ കാര്‍  nadapuram car attack  ummathur car attack
നാദാപുരത്ത് കാർ എറിഞ്ഞ് തകർത്തു

By

Published : Feb 2, 2020, 7:41 PM IST

കോഴിക്കോട്: നാദാപുരം ഉമ്മത്തൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ എറിഞ്ഞ് തകർത്തു. ഉമ്മത്തൂരിലെ കണ്ണാട്ടുമ്മൽ ഉസ്‌മാന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അക്രമികൾ എറിഞ്ഞ് തകർത്തത്. ശനിയാഴ്‌ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കല്ലേറിൽ കാറിന്‍റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നു.

അക്രമം നടക്കുമ്പോൾ വീട്ടിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഉസ്‌മാന്‍റെ ഭാര്യ നസീമ വളയം പൊലീസിൽ പരാതി നൽകി. വളയം എസ്ഐ ആർ.സി ബിജുവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ABOUT THE AUTHOR

...view details