കോഴിക്കോട്: മാവൂർ -കോഴിക്കോട് റോഡിൽ കൽപള്ളി കാര്യാട്ട് റേഷൻ കടക്ക് സമീപം കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. വ്യാഴാഴ്‌ച (11.08.2022) രാത്രിയാണ് അപകടം. പെരുവയൽ ഭാഗത്തുനിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ റോഡിന്‍റെ എതിർ ദിശയിലെ താഴ്‌ചയുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.
മാവൂരില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്; ഒഴിവായത് വന്‍ ദുരന്തം - കോഴിക്കോട് അപകട വാര്‍ത്ത
മാവൂർ-കോഴിക്കോട് റോഡിൽ കൽപള്ളി കാര്യാട്ട് റേഷൻ കടക്ക് സമീപം വ്യാഴാഴ്‌ച രാത്രി കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കാര്‍ മരത്തിൽ തങ്ങി നിന്നതിനാൽ വെള്ളക്കെട്ടിലേക്ക് മറിയാതെ കൂടുതൽ അപകടം ഒഴിവായി
മാവൂരില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
കാര്‍ മരത്തിൽ തങ്ങി നിന്നതിനാൽ വെള്ളക്കെട്ടിലേക്ക് മറിയാതെ കൂടുതൽ അപകടം ഒഴിവായി. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റു. ഇവരെ മാവൂർ പൊലീസ് ചെറൂപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌കൂട്ടർ യാത്രക്കാരന് പരിക്കില്ല. നാട്ടുകാരും മാവൂർ പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുക്കത്തു നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.