കോഴിക്കോട് :തൊണ്ടയാട് ബൈപ്പാസിൽ കാർ ആക്‌സസറീസ് ഷോറൂമിന് തീപിടിച്ചു. സ്റ്റാർ കെയർ ആശുപത്രിക്ക് സമീപമുള്ള കെ.കെ.സി ബിൽഡിങ്ങിലെ ഷോറൂമിന്‍റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. കാർ ആക്‌സസറീസ് ഉൾപ്പടെ നിരവധി വസ്‌തുക്കൾ കത്തി നശിക്കുകയും വലിയ നാശനഷ്‌ടമുണ്ടാവുകയും ചെയ്‌തു.
തൊണ്ടയാട് ബൈപ്പാസില്‍ കെട്ടിടത്തില്‍ തീപിടിത്തം ; വലിയ നാശനഷ്‌ടം - Fire at Thondayad Bypass
വെള്ളിമാടുകുന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കില്ല. സ്റ്റാർ കെയർ ആശുപത്രിക്ക് സമീപമുള്ള കെ.കെ.സി ബിൽഡിങ്ങിലെ ഷോറൂമിന്‍റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്
കാർ ആക്‌സസറീസ് ഷോറൂമിന് തീപിടിത്തം
ഇന്ന് മൂന്നരയോടെയാണ് അപകടം നടന്നത്. വെള്ളിമാടുകുന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. കെട്ടിടത്തിലുണ്ടായ ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കില്ല. നാശനഷ്‌ടം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിട്ടില്ല.