കോഴിക്കോട്: യുഎപിഎ (UAPA) ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട അലന് ഷുഹൈബിനും (Alan Shuhaib) താഹ ഫസലിനുമെതിരെ (Thaha Fasal) മുഖ്യമന്ത്രി പിണറായി വിജയന് (Chief Minister Pinarayi Vijayan) നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ (Human Right Activists). അലന്റെയും താഹയുടെയും അറസ്റ്റ് സംബന്ധിച്ച ചോദ്യത്തിന് വെറുതെ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജയില്‍ മോചിതരായ അലനും താഹയ്ക്കും മനുഷ്യാവകാശ പ്രവര്ത്തകന് എ.വാസു(A.Vasu) ചായ നല്‍കിയാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. എല്ലാത്തിനും നമ്പര്‍ വണ്ണാണെന്ന് പറയുന്ന കേരളം മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും പിന്നിലല്ലെന്ന് അലന് ഷുഹൈബ് പറഞ്ഞു.