കേരളം

kerala

ETV Bharat / state

ജനതാ കർഫ്യുവിന് പിന്തുണയുമായി കോഴിക്കോട് - കൊവിഡ് പ്രതിരോധം

ഒഴിച്ചുകൂടാനാകാത്ത വിഭാഗങ്ങളിൽ മാത്രമാണ് ആളുകൾ ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്

Janata curfew kozhikkod  ജനതാ കർഫ്യു കോഴിക്കോട്  കൊവിഡ് പ്രതിരോധം  gokorornago
കോഴിക്കോട്

By

Published : Mar 22, 2020, 12:19 PM IST

കോഴിക്കോട്: കൊവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ജനത കർഫ്യൂവിന് പൂർണ പിന്തുണ നൽകി കോഴിക്കോട്ടുകാർ. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഏഴ് വരെ പുറത്തിറങ്ങരുതെന്ന നിർദേശമനുസരിച്ചാണ് ഗ്രാമീണ ജനതയടക്കമുള്ളവർ പ്രവർത്തിക്കുന്നത്. കർഫ്യൂവിന് പിന്തുണയുമായി വ്യാപാരികളും രംഗത്തുണ്ട്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്നിട്ടില്ല.

കർഫ്യുവിന് പിന്തുണയുമായി കോഴിക്കോട്

ലോക്കൽ ട്രെയിനുകൾ, ബസ് തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളില്ല. കെഎസ്ആർടിസി രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ സർവീസ് നടത്തില്ല. ജനത കർഫ്യുവിൽ സഹകരിച്ച് ഹോട്ടലുകൾ ഉൾപ്പടെ എല്ലാ കടകളും അടഞ്ഞുകിടക്കുകയാണ്. ഒഴിച്ചുകൂടാനാകാത്ത വിഭാഗങ്ങളിൽ നാമമാത്രമായ ജീവനക്കാരാണ് ജോലിയിൽ ഉള്ളത്.

ABOUT THE AUTHOR

...view details