കേരളം

kerala

ETV Bharat / state

ലൈറ്റ് മെട്രോ ആവശ്യവുമായി കോഴിക്കോട് നഗരസഭ വീണ്ടും - corpoeation

സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണ് നഗരസഭ

ഫയൽ ചിത്രം

By

Published : Jun 19, 2019, 8:51 PM IST

Updated : Jun 19, 2019, 9:32 PM IST

കോഴിക്കോട്:നഗരത്തിൽ വാഹനങ്ങൾ പെരുകുന്നതിനാലും ഭാവിയിൽ റോഡിന് വീതി കൂട്ടുന്നത്തിലെ പ്രയാസവും കണക്കിലെടുത്ത് കോഴിക്കോട് നഗരസഭ ലൈറ്റ് മെട്രോ ആവശ്യവുമായി വീണ്ടും എത്തുന്നു.

കോഴിക്കോട് നഗരസഭ ലൈറ്റ് മെട്രോ ആവശ്യവുമായി വീണ്ടും എത്തുന്നു

സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണ് നഗരസഭ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ മേയർ തോട്ടത്തിൽ രവീന്ദ്രൻ വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. നേരത്തെ ഡിഎംആർസി ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പഠനം നടത്തുകയും ഡിപിആർ സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതിൽ ഒരു അനക്കവും ഉണ്ടായിരുന്നില്ല. വീണ്ടും പദ്ധതിക്കായി നഗരസഭ രംഗത്തിറങ്ങുമ്പോൾ നഗരവാസികൾക്കു വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുക്കാതെ നടപ്പാക്കുകയാണ് വേണ്ടതെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ വർക്കിങ് ചെയർമാൻ സി.ഇ. ചാക്കുണ്ണി പറഞ്ഞു. പദ്ധതി സമയബന്ധിതമായി നടപ്പായാൽ നഗരത്തിന്‍റെ ഏറ്റവും വലിയ പ്രശ്നമായ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാവും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Last Updated : Jun 19, 2019, 9:32 PM IST

ABOUT THE AUTHOR

...view details