കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐ സി യു പീഡനക്കേസില്‍ചീഫ് നഴ്‌സിങ് ഓഫിസറെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. വി പി സുമതിയെ സ്ഥലം മാറ്റിയ നടപടിയാണ് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്‌തത്. കേസില്‍ ഡിഎംഇ നിയോഗിച്ച അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത് (Calicut Medical College ICU Rape Case).
ചീഫ് നഴ്‌സിങ് ഓഫിസറായ വി പി സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും നഴ്‌സിങ് സൂപ്രണ്ട് ബെറ്റി ആന്‍റണിയെ കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്കുമാണ് സ്ഥലം മാറ്റിയത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഇരുവര്‍ക്കും വീഴ്‌ച സംഭവിച്ചു എന്നായിരുന്നു അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തല്‍. ചീഫ് നഴ്‌സിങ് ഓഫീസർ ഏപ്രിലിലും നഴ്‌സിങ് സൂപ്രണ്ട് മെയ് മാസത്തിലും വിരമിക്കാനിരിക്കെ ആയിരുന്നു അച്ചടക്ക നടപടി.
ഐ സി യുവിനുള്ളില്‍ വച്ച് പീഡനത്തിന് ഇരയായ യുവതിയെ വാര്‍ഡിലെത്തി അഞ്ച് പേര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇവരെ നേരത്തെ തന്നെ ആശുപത്രിയില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെയുള്ള പകപോക്കലാണ് ചീഫ് നഴ്‌സിങ് ഓഫിസർക്കും നഴ്‌സിങ് സൂപ്രണ്ടിനുമെതിരായ സ്ഥലം മാറ്റല്‍ നടപടിയെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.