കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റായി ആദര്‍ശ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ലിന്‍റോ ജോസഫ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. ലിന്‍റോ ജോസഫിന് ശേഷം എല്‍ജെഡിയില്‍ നിന്നുള്ള ജോസ് തോമസ് മാവറയായിരുന്നു താത്ക്കാലികമായി പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നത്.
ലിന്‍റോ ജയിച്ച വാർഡില്‍ ഉപതെരഞ്ഞെടുപ്പില്‍ ഏഴ് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആദര്‍ശ് ജോസഫ് വിജയിച്ചത്. ഇതേ തുടർന്നാണ് നേരത്തെയുള്ള ധാരണ പ്രകാരം ആദർശ് പഞ്ചായത്ത് പ്രസിഡന്‍റായത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി തങ്കച്ചന്‍ ആദര്‍ശിന്‍റെ പേര് നിര്‍ദേശിക്കുകയും നിലവില്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ജോസ് തോമസ് മാവറ പിന്‍താങ്ങുകയുമായിരുന്നു.