കോഴിക്കോട്:സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ(Kozhikode accused arrested). കല്ലായി ചക്കുംകടവ് ഹിഷാം (34) നെയാണ് മാങ്കാവിലെ സ്വകാര്യ ബാറിൽ നിന്ന് പന്തീരങ്കാവ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. പെരുമണ്ണ, പൊയിൽ താഴത്ത് വാടക വീട്ടിൽ താമസിക്കുന്ന പെരുമണ്ണ പേരെന്തോടി വീട്ടിൽ ഷിജുവിനാണ് തലക്ക് കുത്തേറ്റത്. താമസ സ്ഥലത്തു വെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ ഇഷാം ഗ്ലാസ് പൊട്ടിച്ചു ഷിജുവിൻ്റെ തലക്ക് കുത്തുകയായിരുന്നു.
വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു; കോഴിക്കോട് കല്ലായിയില്‍ ഒരാള്‍ അറസ്‌റ്റില്‍
Kozhikode accused arrested : മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം, യുവാവിനെ സുഹൃത്ത് ഗ്ലാസ് പൊട്ടിച്ച് കുത്തുകയായിരുന്നു.
Kozhikode accused arrested
Published : Dec 23, 2023, 9:31 AM IST
സാരമായി പരിക്കേറ്റ ഷിജു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഷിജുവിൻ്റെ പരാതിയിൽ പന്തീരങ്കാവ് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഹിഷാമിനെ അറസ്റ്റ് ചെയ്തത്.