ബേപ്പൂർ സില്‍ക്ക് ക്രെയിൻ തുരുമ്പെടുത്ത അവസ്ഥയില്‍ - ബേയ്പ്പുർ സില്‍ക്ക്
1980ലാണ് 75 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള അത്യാധുനിക ക്രെയിൻ സിൽക്ക് വാങ്ങിയത്. ഇരുപതിൽപരം കപ്പലുകൾ പൊളിക്കാൻ ഉപയോഗിച്ച ക്രെയിൻ അക്കാലത്ത് സുൽഫി യൂണിറ്റിന് ഏറെ ഉപകാരപ്രദമായിരുന്നു.
ബേപ്പൂർ സിൽക്ക് കപ്പൽ പൊളി ശാലയിലുള്ള ക്രെയിൻ പൂർണ്ണമായും തുരുമ്പെടുത്ത അവസ്ഥയില്‍.1980ലാണ് 75 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള അത്യാധുനിക ക്രെയിൻ സിൽക്ക് വാങ്ങിയത്. എന്നാല്‍ 1999ല്‍ ക്രെയിൻ പ്രവർത്തനരഹിതമായി. വീണ്ടും നന്നാക്കി ഉപയോഗിക്കാൻ ലക്ഷങ്ങൾ ചെലവ് വരുമെന്നതിനാല്‍ വിൽപ്പനയ്ക്ക് വെച്ചെങ്കിലും വേണ്ടത്ര വില കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. പൂർണ്ണമായും തുരുമ്പെടുത്ത ക്രെയിൻ ഇനി ആക്രി വിലയ്ക്ക് മാത്രമേ വില്‍ക്കാനാകൂ. അതേസമയം ക്രെയിൻ വിൽക്കുന്നതിന് പിഡബ്ല്യുഡി മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം നിർണയിച്ച വില ഉൾകൊള്ളിച്ചു ഇ- ടെൻഡർ നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.