കേരളം

kerala

ETV Bharat / state

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു - പണിമുടക്ക്

ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് നടപടി.

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു  bus strike postponed  സ്വകാര്യ ബസ് സമരം  കോഴിക്കോട്  ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം  പണിമുടക്ക്  kozhikode latest news
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

By

Published : Feb 3, 2020, 1:34 PM IST

കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി വെച്ചു. രാവിലെ 11മണിക്ക് ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് നടപടി. ഫെബ്രുവരി 20നകം ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. കൂടാതെ സെക്രട്ടറിയേറ്റ് പടിക്കലും കലക്ടറേറ്റുകള്‍ക്ക് മുന്നിലും സമരവുമായി സമരസമിതി രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുകൂല തീരുമാനം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നും സ്വാശ്രയ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details