കോഴിക്കോട്: വടകര -തൊട്ടിൽപ്പാലം റൂട്ടിൽ ഇന്നലെയാരംഭിച്ച ബസ് സമരം ഇന്നും തുടരുന്നു. സമാന്തര സര്‍വീസിനെതിരെ പ്രതികരിച്ച കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ കണ്ടക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് ബസ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ബസ് സമരം ഒത്തുതീര്‍പ്പാക്കാൻ അധികാരികള്‍ ഇടപെട്ടില്ലെന്നും ആരോപണം ഉണ്ട്. നിലവില്‍ ട്രേഡ് യൂണിയനുകളോട് ആലോചിക്കാതെയാണ് ജീവനക്കാര്‍ ബസ് സമരം നടത്തുന്നത്.
തൊട്ടിൽപ്പാലം -വടകര റൂട്ടിൽ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്
ബസ് സമരം തുടങ്ങിയതോടെ ജീപ്പുകളാണ് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നത്
തൊട്ടിൽപ്പാലം വടകര റൂട്ടിൽ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്
ശനിയാഴ്ച തലശേരി റൂട്ടിലെ ബസുകള്‍ തൊട്ടില്‍ പാലം വരെ സര്‍വീസ് നടത്തിയിരുന്നെങ്കിലും രണ്ടാം ദിവസം പെരിങ്ങത്തൂര്‍ വരെയാണ് ബസുകള്‍ ഓടുന്നത്. നിലവില്‍ ടാക്‌സി ജീപ്പുകളാണ് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നത്. മലയോരമേഖലകളിലെ യാത്രക്കാരാണ് ബസ് സമരം മൂലം കൂടുതല്‍ വലയുന്നത്. വളയം, വിലങ്ങാട്, കൈവേലി റൂട്ടുകളിലെ യാത്രക്കാരും ദുരിതത്തിലായി.
Last Updated : Feb 9, 2020, 3:14 PM IST