കേരളം

kerala

ETV Bharat / state

മരിച്ച സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിന് സഹായവുമായി ബസ് ജീവനക്കാര്‍ - കോഴിക്കോട്

നാല് ദിവസം മുമ്പാണ് വെള്ളിമാട്കുന്ന് - കൊളത്ത റൂട്ടിലെ ബസ് ഡ്രൈവറായ ചെറുവറ്റക്കടവ് സ്വദേശി ഹബീബ് ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

മരിച്ച സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിന് സഹായവുമായി ബസ് ജീവനക്കാര്‍

By

Published : Jul 26, 2019, 3:44 AM IST

കോഴിക്കോട്: മരിച്ച സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിനായി ഒരു ദിവസം നീക്കിവെച്ച് ബസ് ജീവനക്കാര്‍. കോഴിക്കോട് വെള്ളമാടിക്കുന്ന് റൂട്ടില്‍ ഓടുന്ന എല്ലാ സ്വകാര്യ ബസുകളും ഒരു ദിവസത്തെ മരുമാനം തങ്ങളുടെ സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിന് കൈമാറി. നാല് ദിവസം മുമ്പാണ് വെള്ളിമാട്കുന്ന് - കൊളത്ത റൂട്ടിലെ ബസ് ഡ്രൈവറായ ചെറുവറ്റക്കടവ് സ്വദേശി ഹബീബ് ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഹബീബ് മരിച്ചതോടെ അദ്ദേഹത്തിന്‍റെ കുടുംബവും അനാധമായി. ഇതേ തുടര്‍ന്നാണ് ഈ കുടുംബത്തെ സഹായിക്കാന്‍ ബസ് ജീവനക്കാരും മുതലാളിമാരും മുന്നോട്ട് വന്നത്.

മരിച്ച സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിന് സഹായവുമായി ബസ് ജീവനക്കാര്‍

വ്യാഴാഴ്ച വെള്ളിമാട്കുന്ന് റൂട്ടിൽ ഓടുന്ന ഒരു ബസും ടിക്കറ്റ് മുറിക്കില്ല. യാത്രക്കാർ നൽകുന്ന പണം മുഴുവൻ ഹബീബിന്റെ കുടുംബത്തിന് കൈമാറും സുമനസുള്ള യാത്രക്കാർ കൂടുതൽ പണം തന്നാൽ വാങ്ങുമെന്നല്ലാതെ ഒരു ഡിമാൻറുമില്ല. വിദ്യാർത്ഥികളിൽ നിന്ന് എസ്ടി നിരക്ക് തന്നെയാണ് വാങ്ങുന്നത്. എന്നാൽ അവർ ഫുൾ ടിക്കറ്റിന്റെ പണം തന്നാല്‍ നിരസിക്കില്ല. തൊഴിലാളികളുടെ ഒരു ദിവസത്തെ വേദനവും ഹബീബിന്റെ കുടുംബത്തിന് കൈമാറും റൂട്ടിലെ 42 ബസുകള്‍ ഇത്തരത്തിൽ സർവീസ് നടത്തുമെന്ന്. സാന്ത്വന യാത്ര കമ്മിറ്റി ചെയർമാൻ സി. മുരളി പറഞ്ഞു. ബസ് യാത്രക്കാർക്ക് പുറമെ നാട്ടുകാരും വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവരും ഹബീബിന്റെ കുടുംബത്തെ സഹായിക്കാൻ പണവുമായി എത്തുന്നുണ്ട്. എല്ലാ മേഖലയിൽ നിന്നും തങ്ങൾക്ക് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും ബസ് തൊഴിലാളികൾ പറഞ്ഞു.

ABOUT THE AUTHOR

...view details