കോഴിക്കോട്:കുന്ദമംഗലം ചൂലാം വയലിൽ നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ച് യാത്രക്കാരായ 20ലധികം പേർക്ക് പരിക്ക്. ഇന്ന്(ഒക്‌ടോബർ 10) പുലർച്ചെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മറുഭാഗത്ത് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.
കോഴിക്കോട് കുന്ദമംഗലത്ത് നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ചു; 20ലധികം പേർക്ക് പരിക്ക് - കോഴിക്കോട് ഫാത്തിമാസ് ബസ്
കുന്ദമംഗലത്ത് നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ച് അപകടം ഉണ്ടായത്. 20ലധികം പേർക്ക് പരിക്കേറ്റു. ആരുടയെും പരിക്ക് ഗുരുതരമല്ല. ഇന്ന് (ഒക്‌ടോബർ 10) പുലർച്ചെയാണ് സംഭവം
![കോഴിക്കോട് കുന്ദമംഗലത്ത് നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ചു; 20ലധികം പേർക്ക് പരിക്ക് bus accident in Kozhikode Kundhamangalam kozhikode bus accident kundhamangalam bus accident bus accident കോഴിക്കോട് ബസ് ആക്‌സിഡന്‍റ് ബസ് അപകടം കോഴിക്കോട് കുന്ദബംഗലം ബസ് അപകടം നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ചു ബസ് അപകടം 20 പേർക്ക് പരിക്ക് ബസ് ലോറിയിൽ ഇടിച്ചു കുന്ദമംഗലം ചൂലാം വയൽ ബസ് അപകടം നിയന്ത്രണം വിട്ട ബസ് ഇടിച്ചു അപകടം വാഹനാപകടം കോഴിക്കോട് കോഴിക്കോട് ഫാത്തിമാസ് ബസ് അപകടകാരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16601280-thumbnail-3x2-djurr.jpg)
കോഴിക്കോട് കുന്ദമംഗലത്ത് നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ചു; 20ലധികം പേർക്ക് പരിക്ക്
അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അടിവാരം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന 'ഫാത്തിമാസ്' എന്ന ബസാണ് ചൂലാം വയൽ സ്‌കൂളിന്‍റെ മുൻപിലെ ഇറക്കത്തിൽ മറുഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചത്. പുലർച്ചെ ആയതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടകാരണം വ്യക്തമല്ല.
Also read: ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവർ പിടിയില്‍