കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഗവൺമെന്‍റ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. കൈവേലി നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസ്, വടകര നിന്ന് തൊട്ടിൽ പാലത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരു ബസുകളിലെയും ഡ്രൈവർമാർ ഉൾപ്പെടെയുള്ള യാത്രക്കാരെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക് - kozhikode bus accident
പരിക്കേറ്റ ഇരു ബസുകളിലെയും ഡ്രൈവർമാർ ഉൾപ്പെടെയുള്ള യാത്രക്കാരെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിലിടിച്ച് നിരവധി പേർക്ക് പരിക്ക്
സാരമായി പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ വടകര സ്വദേശി സജിത്ത് കുമാറിനെ വടകര താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് മുട്ടുങ്ങൽ പക്രം തളം സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാദാപുരം പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസുകൾ റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Last Updated : Apr 15, 2021, 11:46 AM IST