ബി.എസ്.എന്‍.എല്‍ കരാർ തൊഴിലാളികൾക്ക് ദുരിതത്തിന്‍റെ ഓണം - ബിഎസ്എൻഎൽ
തൊഴിലാളികൾ ബി.എസ്.എന്‍.എല്‍ കേന്ദ്രത്തിന് മുന്നിൽ നടത്തുന്ന സമരം 72 ദിവസം പിന്നിട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
![ബി.എസ്.എന്‍.എല്‍ കരാർ തൊഴിലാളികൾക്ക് ദുരിതത്തിന്‍റെ ഓണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4408800-913-4408800-1568210174962.jpg)
ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ഇത്തവണ ദുരിതത്തിന്‍റെ ഓണം
കോഴിക്കോട്: വർഷങ്ങളായി ബി.എസ്.എന്‍.എല്ലില്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഇത്തവണ കണ്ണീരില്‍ കുതിര്‍ന്ന ഓണമാണ് ആഘോഷിച്ചത്. കഴിഞ്ഞ ഏഴ് മാസമായി ജോലി ചെയ്‌തതിന്‍റെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത 7,000 തൊഴിലാളികളാണ് സംസ്ഥാനത്താകെ ഉള്ളത്. ശമ്പള കുടിശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ബി.എസ്.എന്‍.എല്‍ കേന്ദ്രത്തിന് മുന്നിൽ നടത്തുന്ന സമരം 72 ദിവസം പിന്നിട്ടെങ്കിലും ആശ്വാസം പകരുന്ന ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ബി.എസ്.എന്‍.എല്‍ കരാർ തൊഴിലാളികൾക്ക് ദുരിതത്തിന്‍റെ ഓണം
Last Updated : Sep 11, 2019, 9:44 PM IST