കോഴിക്കോട് :തൃക്കാക്കരയിൽ ഭരണ വിരുദ്ധ വികാരമില്ലെന്നും ഉപതെരഞ്ഞെടുപ്പ് മാത്രമാണ് നടന്നതെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് പാർട്ടി നിലപാട്. വിദഗ്‌ധ അഭിപ്രായം പരിഗണിച്ചേ സിൽവർ ലൈൻ നടപ്പാക്കുകയുള്ളൂവെന്നും അവർ പറഞ്ഞു.
തൃക്കാക്കരയിൽ ഭരണ വിരുദ്ധ വികാരമില്ല, ഉമക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല : ബൃന്ദ കാരാട്ട് - thrikkakkara by election
സൈബർ ആക്രമണങ്ങൾക്ക് സിപിഎം എതിരാണ്, ഉമ തോമസിനെതിരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നും ബൃന്ദ കാരാട്ട്

തൃക്കാക്കരയിൽ ഭരണ വിരുദ്ധ വികാരമില്ല; ബൃന്ദ കാരാട്ട്
തൃക്കാക്കരയിൽ ഭരണ വിരുദ്ധ വികാരമില്ല; ബൃന്ദ കാരാട്ട്
Also read: 'കെ റെയിലിനെതിരായുള്ള ജനവിധിയല്ല': ഇടതിന് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പി രാജീവ്
ഉമ തോമസിനെതിരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല. എല്ലാ സൈബർ ആക്രമണങ്ങൾക്കും സിപിഎം എതിരാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.