കേരളം

kerala

ETV Bharat / state

വിദഗ്‌ധരെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തേ കെ റെയില്‍ നടപ്പാക്കൂ : ബൃന്ദ കാരാട്ട്

ഏത് തരത്തിലുള്ള സൈബറാക്രമണത്തിനും സിപിഎം എതിരാണെന്ന് പിബി അംഗം ബൃന്ദ കാരാട്ട്

brinda karat on cyber attack  cyber attack against uma thomas  brinda karat on cyber attack against uma thomas  ഉമ തോമസ് സൈബർ ആക്രമണം  ബൃന്ദ കാരാട്ട് സൈബർ ആക്രമണം  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
ഉമ തോമസിനെതിരായ സൈബർ ആക്രമണത്തെ കുറിച്ച് അറിയില്ല, അങ്ങനെയുണ്ടെങ്കിൽ അംഗീകരിക്കാനാകില്ല: ബൃന്ദ കാരാട്ട്

By

Published : Jun 5, 2022, 3:10 PM IST

കോഴിക്കോട് : കെ റെയിൽ വിഷയത്തില്‍ വിദഗ്‌ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചുമാത്രമേ നടപടി എടുക്കുകയുള്ളൂവെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസന നയമാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. അതിൽ മാറ്റം വരുത്തില്ലെന്നും അവര്‍ പറഞ്ഞു. തൃക്കാക്കരയിൽ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് അറിയില്ല.

ഏത് തരത്തിലുള്ള സൈബറാക്രമണത്തിനും താനും, സിപിഎമ്മും എതിരാണെന്നും, അത് അംഗീകരിക്കാനാകുന്നതല്ലെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് പരിസ്ഥിതി ദിന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബൃന്ദ കാരാട്ട്. ഒരു ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ സർക്കാരിന്‍റെ പ്രവർത്തനത്തെ വിലയിരുത്താനാകില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം പാർട്ടി സംസ്ഥാന ഘടകം വിലയിരുത്തി നടപടികൾ എടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details