കോഴിക്കോട്:നാദാപുരത്ത്‌വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൊലേറോ ജീപ്പ് തീ വെച്ച് നശിപ്പിച്ചു. പേരോട് ഹൈസ്‌ക്കൂള്‍ റോഡിലെ പുന്നോളി പാറക്കെട്ടില്‍ ഗഫൂറിന്‍റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് അര്‍ധരാത്രിയോടെ തീ വെച്ചത്. വാഹനം പൂര്‍ണമായി കത്തി നശിച്ചു. രാത്രി ഒരു മണിയോടെ ജീപ്പിന്‍റെ സൈറണ്‍ മുഴങ്ങുന്നത് കേട്ടുണര്‍ന്നപ്പോഴാണ് വാഹനം കത്തുന്നത് കണ്ടതെന്ന് ഗഫൂര്‍ പറഞ്ഞു.
നാദാപുരത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൊലേറോ ജീപ്പ് തീ വെച്ച് നശിപ്പിച്ചു - കോഴിക്കോട് വാർത്ത
രാത്രി ഒരു മണിയോടെ ജീപ്പിന്‍റെ സൈറണ്‍ മുഴങ്ങുന്നത് കേട്ടുണര്‍ന്നപ്പോഴാണ് വാഹനം കത്തുന്നത് കണ്ടതെന്ന് ഗഫൂര്‍ പറഞ്ഞു.
നാദാപുരത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൊലേറോ ജീപ്പ് തീ വെച്ച് നശിപ്പിച്ചു
റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസ്, എഎസ്‌പി അശോക് അങ്കിത്ത്, നാദാപുരം സിഐ എന്‍.സുനില്‍കുമാര്‍ എന്നിവര്‍ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.
Last Updated : Jun 11, 2020, 12:45 PM IST