കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ പതങ്കയത്ത് മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. കാളിയാംപുഴ കാപ്പിച്ചുവട് പുഴയുടെ ഭാഗത്തുനിന്നും രണ്ടു കൈകളാണ് കണ്ടെത്തിയത്. മലയമ്മ പാറമ്മല്‍ പൂലോത്ത് ഹുസ്‌നി മുബാറക് എന്ന പതിനേഴുകാരനെ ജൂലൈ 4ന് വൈകിട്ട് ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു.
യുവാവ് ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ അപ്പുറം കാപ്പിച്ചുവട് എന്ന സ്ഥലത്ത് നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പുഴ തീരത്ത് താമസിക്കുന്ന വീട്ടുകാരാണ് ശരീരഭാഗം ആദ്യം കണ്ടത്. ഫയർഫോഴ്‌സ് സംയുക്ത സേനകളായ കർമ ഓമശ്ശേരി, എന്റെ മുക്കം, വിഖായ, പുനർജനി, രാഹുൽ ബ്രിഗേഡ്, വൈറ്റ് ഗാർഡ്, സിവിൽ ഡിഫൻസ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പൂനൂർ, നാട്ടുകാർ, ഫയർഫോഴ്സ് സ്ക്യൂബ ടീം എന്നിവർ വിവിധ ദിവസങ്ങളിൽ തിരച്ചില്‍ നടത്തിയിരുന്നു.