കോഴിക്കോട് :പുറത്തുവരുന്ന കെട്ടുകഥകളുടെ പേരില്‍ രാജിവയ്‌ക്കേണ്ട ആളല്ല ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. വ്യക്തിപരമായ ആരോപണങ്ങളല്ല സുരേന്ദ്രനെതിരെ ഉയരുന്നത്. പാർട്ടിയെ ലക്ഷ്യം വച്ചുള്ളതാണ്.
ഇതിനുപിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്. സ്വർണക്കടത്ത് മാഫിയയെ വളർത്തുന്നത് സി.പി.എം ആണെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി. സി.കെ ജാനുവിനും കെ സുന്ദരയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് എം.ടി രമേശിന്‍റെ പ്രതികരണം.
ALSO READ:സംസ്ഥാനത്ത് ടിപിആർ കുറയുന്നില്ല; നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായേക്കില്ല
അതേസമയം, കരിപ്പൂര്‍ സ്വർണക്കള്ളക്കടത്ത് കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. സംഭവത്തില്‍ സി.പി.എമ്മിന്‍റെ പങ്ക് വ്യക്തമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന് അനുകൂലമായി പാര്‍ട്ടി നിലപാട് വ്യക്തമാക്കി എം.ടി രമേശ്. ക്വട്ടേഷൻ സംഘം ഉപയോഗിച്ചിരുന്ന കാർ മാറ്റിയത് സി.പി.എമ്മിന്‍റെ അറിവോടെയാണ്. അന്വേഷണം പാർട്ടി നേതാക്കളിലേക്ക് എത്തുമോയെന്ന ഭയം സി.പി.എമ്മിനുണ്ട്. കസ്റ്റംസിനോട് നിസ്സഹകരിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.