കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന പ്രതിഷേധാർഹമെന്ന് എം.ടി രമേശ്. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ മറുപടി ഇല്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി വ്യക്തിപരമായി ആക്രമിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.
കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന പ്രതിഷേധാർഹമെന്ന് ബിജെപി - പ്രതിഷേധാർഹം
മുഖ്യമന്ത്രിയുടെ മാനസികാവസ്ഥക്കാണ് കുഴപ്പമെന്നും ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണെമെന്നും ബി.ജെ.പി
സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന പ്രതിഷേധാർഹമെന്ന് ബി.ജെ.പി
മുഖ്യമന്ത്രിയുടെ മാനസികാവസ്ഥക്കാണ് കുഴപ്പമെന്നും ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണെമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ ഇല്ലായ്‌മ ചെയ്യാൻ കഴിയില്ലെന്നും എം.ടി രമേശ് വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്നും ഇതില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പങ്കുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് സുരേന്ദ്രന് മാനസിക പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Last Updated : Sep 16, 2020, 1:57 PM IST