കേരളം

kerala

ETV Bharat / state

കെ. സുരേന്ദ്രന്‍റെ വാര്‍ഡില്‍ ബിജെപി അക്കൗണ്ട് തുറന്നു - kerala latest election news

അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 58 വോട്ടിനാണ് ബിജെപി സ്ഥാനാർഥി ബൈജു കൂമുള്ളി ജയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് വാർത്ത  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്ത  ബിജെപിക്ക് ജയം അത്തോളി വാർത്ത  അത്തോളി ഗ്രാമപഞ്ചായത്ത് വാർത്ത  ബൈജു കൂമുള്ളി സുരേന്ദ്രൻ വാർഡ് ജയം വാർത്ത  കെ. സുരേന്ദ്രന്‍റെ വാര്‍ഡില്‍ ബിജെപി വാർത്ത  കേരളം തദ്ദേശ തെരഞ്ഞെടുപ്പ് വാർത്ത  k surendran news  k surendran's ward news  kerala local election news  bjp candidate won in atholi news  kerala latest election news  baiju koomully win news
കെ. സുരേന്ദ്രന്‍റെ വാര്‍ഡില്‍ ബിജെപി അക്കൗണ്ട് തുറന്നു

By

Published : Dec 16, 2020, 1:23 PM IST

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വാര്‍ഡില്‍ ബിജെപിക്ക് ജയം. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് മേൽ വിജയം സ്വന്തമാക്കിയത്. ബൈജുവിന്‍റെ ജയത്തോടെ അത്തോളിയില്‍ ബിജെപി അക്കൗണ്ട് തുറന്നു.

എൽഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച നിലവിലെ പ്രസിഡന്‍റ് ചിറ്റൂർ രവീന്ദ്രനെയാണ് ബിജെപി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡിൽ ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇവിടെ രഞ്ജിത്ത് കൂമുള്ളിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 2010ൽ യുഡിഎഫ് ഭരിച്ച പഞ്ചായത്തിൽ 2015ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. എന്നാൽ, ഇത്തവണ 58 വോട്ടിന് ബൈജു കൂമുള്ളി വിജയിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details