കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നിന്ന് അന്തിമ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ മേഖലാ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരിണത്തിനായി എന്‍ഐഎച്ച്എസ്എഡിയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി - കോഴിക്കോട് പക്ഷിപ്പനി
എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ആശങ്കപ്പെടാനില്ലെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്
പ്രാഥമിക പരിശോധനാ ഫലത്തിലും പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയതോടെ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ആശങ്കപ്പെടാനില്ലെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍മാരുള്‍പ്പെടുന്ന വിദഗ്‌ധ സംഘം ഇന്ന് കോഴിക്കോട്ടെത്തി പരിശോധന നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.