കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു അധിക വ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 വകഭേദം സ്ഥിരീകരിച്ചത്. ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളര്‍ത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് അടിയന്തര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേഖലയിലെ കോഴികളെ കൊല്ലുന്നതടക്കമുള്ള നടപടികൾ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ആരംഭിക്കും. ഇവിടെയുള്ള 5,000 കോഴികളില്‍ 1,800 എണ്ണം ചത്തു. ജനുവരി 6 മുതല്‍ കോഴികളില്‍ മരണ നിരക്ക് കാണുകയും തുടര്‍ന്ന് അപ്പോള്‍ തന്നെ ചത്ത കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കല്‍ ലാബിലും പരിശോധനക്ക് അയക്കുകയും ചെയ്‌തു.