കോഴിക്കോട്:കല്ലാച്ചി കൈരളി കോപ്ളക്‌സിൽ നിന്ന് ബൈക്ക് മോഷണം പോയി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കടമേരി സ്വദേശി മുഹമ്മദ് അഫ് ലഹിന്‍റെ ബൈക്ക് മോഷണം പോയത്.
കോഴിക്കോട് ബൈക്ക് മോഷണം; മോഷ്‌ടാവിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു - മോഷ്‌ടാവിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു
കടമേരി സ്വദേശി മുഹമ്മദ് അഫ് ലഹിന്‍റെ ബൈക്കാണ് മോഷണം പോയത്

കോഴിക്കോട് ബൈക്ക് മോഷണം; മോഷ്‌ടാവിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു
കോഴിക്കോട് ബൈക്ക് മോഷണം; മോഷ്‌ടാവിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു
കോപ്ലക്‌സിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ക്ലാസിന് പോകുമ്പോൾ ബൈക്ക് നിർത്തിയിട്ടതായിരുന്നു.ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരമറിഞ്ഞത്. തുടർന്ന് നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷ്‌ടാവിന്‍റെ ദൃശ്യം സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.കോപ്ലക്‌സിൽ നിന്ന് ഇറങ്ങി വന്ന മോഷ്‌ടാവ് ബൈക്കുമായി കടന്ന് കളയുന്നത് ദൃശ്യങ്ങളിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.