ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു - വിദ്യാർഥി മരിച്ചു
എതിരെ വന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ്

ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു
കോയമ്പത്തൂർ പളനിക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ പേരാമ്പ്ര സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. വെള്ളിയൂർ പുറ്റങ്ങൽ പരേതനായ ബാബുവിന്‍റെ മകൻ അനുഗ്രഹയിൽ ആദിത്യൻ (22) ആണ് മരിച്ചത്. ദിണ്ടിക്കൽ ഒട്ടൻഛത്രത്തെ എൻജിനീയറിങ് കോളേജിൽ അവസാനവർഷ വിദ്യാർഥിയാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി പരിക്കേറ്റ് ചികിത്സയിലാണ്. എതിരെ വന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.