കോഴിക്കോട് നഗരത്തിലെ കോതിയിൽ കടൽത്തീരത്താണ്സൈക്കിളിനു മാത്രമായി പാതനിർമിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ സൈക്കിൾ ട്രാക്കാണ് ഇത്. ഇന്‍റർലോക്ക് പതിച്ചട്രാക്കിൽ സൈക്കിൾ സവാരികാർക്ക് എതിരെ വാഹനം വരുമെന്ന് പേടിയില്ലാതെ ഇനി ഉല്ലാസയാത്ര നടത്താം.കോതി പള്ളിക്കണ്ടി റോഡിൽ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിൾ ട്രാക്ക്.
സൈക്കിളിന് മാത്രമായി പാതയൊരുക്കി കോഴിക്കോട് നഗരം - bicycle path
രണ്ടു സൈക്കിളിന് പാതയിലൂടെ ഒരുമിച്ചു പോകാം. ട്രാക്കിനോട് ചേർന്നുള്ള നടപ്പാതയിൽ ഇന്‍റർലോക്ക് പതിച്ചിട്ടുണ്ട്.
ട്രാക്കിന്‍റെഒരു ഘട്ടം പെയിന്‍റിംഗ് പൂർത്തിയായി. ഇതുകൂടാതെ കടലിന് അഭിമുഖമായി ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്. കടൽ ആസ്വദിക്കാൻ എത്തുന്നവർക്ക് സംഗീതപരിപാടി നടത്താനും ഇവിടെ സാധിക്കും. സ്ഥലം എം.എൽ.എ എം.കെ മുനീറിൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഇവ നിർമ്മിച്ചത്. കോതി എം.കെ റോഡ് മുതൽ പള്ളിക്കണ്ടി വരെ ഒരു കിലോമീറ്ററാണ് ദൂരം. നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പൊതുമരാമത്തിനാണു നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്. സൈക്കിൾ ട്രാക്ക് ഉടനെതന്നെ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോൾ.