കോഴിക്കോട്: ബേപ്പൂർ മത്സ്യ ബന്ധന തുറമുഖം താൽക്കാലികമായി അടച്ചു. ബുധനാഴ്ച ഒരു മത്സ്യതൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി മത്സ്യ ബന്ധന ഹാർബർ അടച്ചിടാൻ തീരുമാനിച്ചത്.
ബേപ്പൂർ മത്സ്യ ബന്ധന തുറമുഖം താല്‍ക്കാലികമായി അടച്ചു
ബുധനാഴ്ച ഒരു മത്സ്യതൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി മത്സ്യ ബന്ധന ഹാർബർ അടച്ചിടാൻ തീരുമാനിച്ചത്.
ബേപ്പൂർ മത്സ്യ ബന്ധന തുറമുഖം താൽക്കാലികമായി അടച്ചു
കോർപ്പറേഷൻ മാറാട് 44-ാം ഡിവിഷൻ കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. ഇവിടെയാണ് കൊവിഡ് 19 സ്ഥിരീകരിച്ച മത്സ്യതൊഴിലാളി താമസിച്ചിരുന്നത്. ഇദ്ദേഹത്തെ അശോകപുരം ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.