കോഴിക്കോട്: ബേപ്പൂര്‍ ബീച്ചിൽ സന്ദര്‍ശകര്‍ക്ക് താത്‌കാലിക നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി . ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകളെത്തുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് ബേപ്പൂര്‍ സെക്ടര്‍ മജിസ്ട്രേട്ടും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിരോധിച്ചത്.
ബേപ്പൂര്‍ ബീച്ചിൽ സന്ദര്‍ശകര്‍ക്ക് താത്‌കാലിക നിരോധനം - district tourism promotion council
ബേപ്പൂര്‍ സെക്ടര്‍ മജിസ്ട്രേട്ടും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകര്‍ക്ക് താത്‌കാലിക നിരോധനം.
![ബേപ്പൂര്‍ ബീച്ചിൽ സന്ദര്‍ശകര്‍ക്ക് താത്‌കാലിക നിരോധനം കോഴിക്കോട് ബേപ്പൂര്‍ ബീച്ച് ബേപ്പൂര്‍ ബീച്ചിൽ സന്ദര്‍ശകര്‍ക്ക് താത്‌കാലിക നിരോധനം താത്‌കാലിക നിരോധനം സന്ദര്‍ശകര്‍ക്ക് താത്‌കാലിക നിരോധനം ബേപ്പൂര്‍ ബീച്ചിൽ താത്‌കാലിക നിരോധനം ജില്ലാ കലക്ടര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൊവിഡ് ബേപ്പൂര്‍ സെക്ടര്‍ മജിസ്ട്രേട്ട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി temporary ban ban beypore beach beypore temporary ban on visitors kozhikode kozhikode news covid covid protocol beypore sector magistrate district tourism promotion council secretary ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ district tourism promotion council കോഴിക്കോട് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9560555-1040-9560555-1605527702985.jpg)
ബേപ്പൂര്‍ ബീച്ചിൽ സന്ദര്‍ശകര്‍ക്ക് താത്‌കാലിക നിരോധനം
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നു കൊടുക്കാൻ ദിവസങ്ങൾക്കു മുൻപ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്.