കേരളം

kerala

ETV Bharat / state

ഖത്തര്‍ ലോകകപ്പ് വേദിയില്‍ കൗതുകമാവാൻ ബേപ്പൂരിന്‍റെ സ്വന്തം ഉരു - beppur uru to qatar worldcup

ഖത്തറില്‍ ലോകകപ്പ്‌ ഫുട്ബോൾ നടക്കുമ്പോള്‍ കാണികള്‍ക്ക്‌ കൗതുകമാകാന്‍ ഉരുവിൻ്റെ തറവാടായ ബേപ്പൂരില്‍ നിന്ന്‌ ഇവനും കാണും.

ലോകകപ്പ് വേദിയിലേക്ക് ബേപ്പൂരിന്‍റെ ഉരു  ലോകകപ്പ് വേദിയിലേക്ക് ഉരു തയാറാകുന്നു  ഖത്തർ ലോകകപ്പ് ഫുട്ബോൾ  ഖത്തർ ലോകകപ്പ് കൗതുക കാഴ്‌ച  qatar worldcup football  beppur boat to qatar worldcup  wonder of kerala to qatar worldcup  beppur uru to qatar worldcup
മലയാളികൾക്ക് ആന, അറബികൾക്ക് ഉരു; ഈ 'കൗതുകം' പണി തീരുന്നത് ലോകകപ്പ് വേദിയിലേക്ക്..

By

Published : Nov 18, 2021, 11:08 AM IST

Updated : Nov 18, 2021, 11:16 AM IST

കോഴിക്കോട്:ഖത്തർ ലോകകപ്പ് ഫുട്ബോൾ വേദിയിൽ കേരളത്തനിമയും തിളങ്ങും. ഉരുവിൻ്റെ തറവാടായ ബേപ്പൂർ ചാലിയത്ത് നിന്നാണ് പൈതൃകം വിളിച്ചോതുന്ന പണിത്തരം കടൽ കടക്കുന്നത്. എഴുന്നൂറിലേറെ വർഷം പഴക്കമുള്ള 'ബഗല' ഉരുവാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 27 അടി നീളവും 7 അടി വീതിയും ആറടി ഉയരവുമാണ് ഇതിനുള്ളത്.

ഈ 'കൗതുകം' പണി തീരുന്നത് ലോകകപ്പ് വേദിയിലേക്ക്..

നാടൻ തേക്കിൽ തീർത്ത ഈ ജലയാനത്തെ കൂട്ടിയിണക്കിയത് ചകിരിയും കയറും ഉപയോഗിച്ചാണെന്നതാണ് വലിയ പ്രത്യേകത. അയ്യായിരം തുളകളിൽ 2500ലേറെ തുന്നിക്കെട്ടലുകളാണുള്ളത്. ആണിയോ നെട്ട് ബോൾട്ടോ ഉപയോഗിക്കാത്ത കൈപ്പണി.

ALSO READ:Sabarimala Spot Booking | ശബരിമലയില്‍ വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ് ; 10 ഇടത്താവളങ്ങളിൽ സൗകര്യം

കാലാകാലങ്ങളായി ഉരു നിർമാണ മേഖലയിൽ പേരുകേട്ട പി.ഐ അഹമ്മദ് കോയ ആന്‍റ്‌ കമ്പനിയാണ് പുതിയ 'ബഗല'യും നിർമ്മിക്കുന്നത്. വ്യത്യസ്ഥമാർന്ന ഇരുനൂറിലേറെ ഉരു നീറ്റിലിറിക്കിയ കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ ഹാഷിം പി. ഒ ആണ് ഇപ്പോഴത്തെ മുതലാളി. പുതിയ കാലത്തെ ഒരു പരീക്ഷണമാണ് ഈ നിർമ്മാണം എന്ന് അദ്ദേഹം പറയുന്നു.

ദിനം പ്രതി ഏഴ് പേരാണ് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഉരു നിർമാണത്തിൽ വലിയ പാരമ്പര്യമുള്ള ഗോകുൽദാസ് ആണ് മരപ്പണിക്ക് നേതൃത്വം നൽകുന്നത്. കൂടെ പൊന്നാനിക്കാരായ ഉരു സ്പെഷ്യലിസ്‌റ്റുകളും. കയറിൽ കരവിരുത് തീർക്കുന്നത് സുകുമാരനാണ്. രണ്ടര മാസമായി ഓരോ തുളകളും തുന്നി ചേർക്കുകയാണ്. മൂന്ന് മാസം കൊണ്ട് രൂപാന്തരപ്പെട്ടു വന്ന ഉരു അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

മിനുക്കുപണികൾ കഴിയുന്നതോടെ യാത്ര പുറപ്പെടും. കണ്ടെയ്‌നറിലായിരിക്കും ഖത്തറിലേക്ക് കൊണ്ടു പോകുക. നീറ്റിലിറക്കി ആറ് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഉരു പ്രദർശനത്തിനായതുകൊണ്ടാണ് കണ്ടെയ്‌നറിൽ കൊണ്ടു പോകുന്നത്.

ലോകം, ഫുട്ബോൾ മാമാങ്കത്തിനായി ഖത്തറിലേക്ക് കാഴ്‌ച തിരിക്കുമ്പോൾ ബേപ്പൂരും കേരളത്തനിമയും രാജ്യത്തിൻ്റെ സാംസ്‌കാരിക സമ്പന്നതയും ഒരു പടി ഉയർന്ന് നിൽക്കും.

Last Updated : Nov 18, 2021, 11:16 AM IST

ABOUT THE AUTHOR

...view details