കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും ആൽമരം കടപുഴകി വീണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചു. മാവൂർ - പെരുവയൽ പഞ്ചായത്തുകളെ ചാത്തമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെട്ടികടവ് പാലത്തിന് മുകളിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മഴയിൽ മരം വീണത്. ഇതോടെ ഗതാഗതം പൂർണമായി തടസപ്പെടുകയും പാലത്തിന്‍റെ കൈവരികൾ തകരുകയും ചെയ്തു. നിത്യേന വിദ്യാർഥികളടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
ആൽമരം കടപുഴകി വീണു; പാലം അപകടത്തിൽ - ആൽമരം വീണ് പാലം അപകടത്തിൽ
കഴിഞ്ഞ രാത്രി സംഭവിച്ച അപകടത്തിൽ പാലത്തിന്‍റെ കൈവരികൾ തകരുകയും ഗതാഗതം പൂർണമായി തടസപ്പെടുകയും ചെയ്‌തു
![ആൽമരം കടപുഴകി വീണു; പാലം അപകടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4354088-thumbnail-3x2-mavoor.jpg)
ആൽമരം
ആൽമരം കടപുഴകി വീണ് പാലം അപകടത്തിൽ
കഴിഞ്ഞവർഷവും ഇത്തരത്തിൽ മരം വീണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത്തവണ പി.ഡബ്ല്യു.ഡി പാതയിലുള്ള മരമായതിനാൽ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎയോടും കലക്‌ടറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
Last Updated : Sep 6, 2019, 2:19 PM IST
TAGGED:
ആൽമരം വീണ് പാലം അപകടത്തിൽ