കോഴിക്കോട്:ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവും സുഹൃത്തായ 15 കാരിയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിൻ്റെ മകനാണ് അഭിനവ്.
യുവാവും കൗമാരക്കാരിയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ഊര്‍ജിതം
യുവാവും കൗമാരക്കാരിയും പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം
യുവാവും കൗമാരക്കാരിയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ഊര്‍ജിതം
ഇരുവരും പ്രണയത്തിലായിരുന്നെന്നും അകന്ന ബന്ധുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം തോന്നലുകള്‍ ഉണ്ടായാല്‍ കൗൺസിലിങ് തേടാം. ഫോണ്‍: 1056, 0471- 2552056)