കോഴിക്കോട്:ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും അമ്മമാരുടെ പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. ബാലഗോകുലം സ്വത്വ 2022 മാതൃ സമ്മേളനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു മേയര്‍. ബിജെപിയുമായി ബന്ധപ്പെട്ട് മുമ്പ് പങ്കെടുത്ത പരിപാടികള്‍ക്കൊന്നും പാര്‍ട്ടി വിലക്കിയിട്ടില്ല.
ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി വിലക്കിയില്ല; വിശദീകരണവുമായി മേയര്‍ ബീന ഫിലിപ്പ് - വിശദീകരണവുമായി മേയര്‍ ബീന ഫിലിപ്പ്
കേരളം ശിശു പരിപാലനത്തില്‍ പിന്നിലെന്ന മേയറുടെ വാക്കുകളാണ് വിവാദത്തിന് കാരണമായത്.
അതുക്കൊണ്ട് തന്നെ ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയോട് അനുവാദം ചോദിക്കാന്‍ തോന്നിയിട്ടില്ലെന്നും ബീന ഫിലിപ്പ് പറഞ്ഞു. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി പരിപാലിക്കുന്നതെന്നുമാണ് മേയര്‍ പരിപാടിയില്‍ പറഞ്ഞത്. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനമെന്നും ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്ത് കൊടുക്കുന്നുവെന്നതാണ് പ്രധാനമെന്നുമാണ് മേയര്‍ പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി മേയര്‍ എത്തിയത്.