കേരളം

kerala

ETV Bharat / state

പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യാപേക്ഷയില്‍ വിധി നാളെ - recent news on maoist attack

താഹ ഫസൽ (24), അലൻ ഷുഹൈബ് (20) എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌

മാവോയിസ്റ്റ് ബന്ധം : വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By

Published : Nov 5, 2019, 11:53 AM IST

Updated : Nov 5, 2019, 1:04 PM IST

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. നിലവില്‍ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും യുഎപിഎ ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശം കിട്ടിയിട്ടില്ലെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വ്യക്തമാക്കി. പിടിച്ചെടുത്ത പുസ്‌തകങ്ങളും നോട്ടീസുകളും കോടതിയില്‍ ഹാജരാക്കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്‌ ചെയ്‌ത വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിച്ചത്. താഹ ഫസൽ (24), അലൻ ഷുഹൈബ് (20) എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യാപേക്ഷയില്‍ വിധി നാളെ
Last Updated : Nov 5, 2019, 1:04 PM IST

ABOUT THE AUTHOR

...view details