കേരളം

kerala

ETV Bharat / state

ഓട്ടോമാറ്റിക് കാലാവസ്ഥ നിര്‍ണയ കേന്ദ്രം കോഴിക്കോട് പ്രവര്‍ത്തന സജ്ജം - Weather Station in Kozhikode

തത്സമയ കാലാവസ്ഥ വിവരങ്ങളും പ്രവചനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകും. സംസ്ഥാനമൊട്ടാകെ 100 ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി.

Automatic Weather Station in Kozhikode  ഓട്ടോമാറ്റിക് കാലാവസ്ഥ നിര്‍ണയ കേന്ദ്രം  കോഴിക്കോട് ഓട്ടോമാറ്റിക് കാലാവസ്ഥ കേന്ദ്രം  കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി  Kozhikode  Kozhikode news  news updates in Kozhikode  latest news in Kozhikode  kerala news updates  latest news in kerala  കേരള ദുരന്തനിവാരണ അതോറിറ്റി  Weather Station in Kozhikode  കാലാവസ്ഥ
കോഴിക്കോട് ഓട്ടോമാറ്റിക് കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി

By

Published : Aug 29, 2022, 10:51 AM IST

കോഴിക്കോട്: കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ഓട്ടോമാറ്റിക് കാലാവസ്ഥ നിർണയ കേന്ദ്രം പ്രവർത്തനം സജ്ജമായി. കേന്ദ്ര കാലാവസ്ഥ വകുപ്പും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനമൊട്ടാകെ 100 ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി.

കോഴിക്കോട് ഓട്ടോമാറ്റിക് കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി

ഇതോടെ കോഴിക്കോട് ജില്ലയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ എണ്ണം നാലായി. കക്കയം, കോഴിക്കോട്, ഉറുമി എന്നിവയാണ് മറ്റ് കേന്ദ്രങ്ങള്‍. ഓരോ പ്രദേശത്തും നിരീക്ഷണത്തിലുള്ള കാലാവസ്ഥ ഘടകങ്ങളുടെ പ്രവാഹത്തിന് തടസ്സമില്ലാത്ത രീതിയില്‍ തുറസായ ഏകദേശം 100 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.

വായുവിന്‍റെ താപനില, ആപേക്ഷിക ആർദ്രത, അന്തരീക്ഷമർദ്ദം, കാറ്റിന്‍റെ വേഗം, ദിശ, മഴ, ആഗോള സൗരവികിരണം എന്നിവ ഉൾപ്പെടെയുള്ള ഉപരിതല കാലാവസ്ഥ ഡാറ്റ 15 മിനിറ്റ് ഇടവേളയിൽ എ. ഡബ്ള്യൂ.എസ് (automatic weather station) ശേഖരിക്കുന്നു. ഇവ തൽസമയം പൂണെയിലെ ഐ.എം.ഡിയിൽ (India Meteorological Department) സ്വീകരിക്കുകയും, പ്രോസസ് ചെയ്യുകയും, വിവരങ്ങൾ എ.ഡബ്ള്യൂ.എസ് വെബ്സൈറ്റ് മുഖേന (http://aws.imd.gov.in) പൊതുവായി ലഭ്യമാക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ കാലാവസ്ഥ സാഹചര്യങ്ങളിലെ തത്സമയ വ്യതിയാനം നിരീക്ഷിക്കാനും, കാലാവസ്ഥ പ്രവചനം നടത്താനും, കർഷകർക്ക് കൃഷി സംബന്ധമായ ഉപദേശം നൽകാനും, കാലാവസ്ഥയുടെ തൽസമയ സ്ഥിതിയെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകാനും സാധിക്കുന്നു.

2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കാലാവസ്ഥ നിരീക്ഷണ ശ്യംഖലകളുടെ അഭാവം ഏറെ പ്രയാസങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ കാലാവസ്ഥ നിർണയ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details