കോഴിക്കോട്: സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച് നാല് മാസം പിന്നിടുമ്പോഴും ഓട്ടോ ടാക്‌സി തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതിയില്ല. മാർച്ച് 24ന് ആരംഭിച്ച ലോക് ഡൗൺ നാല് മാസം പിന്നിടുമ്പോൾ ദിവസം 250 രൂപയുടെ ഓട്ടം പോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
കൊവിഡ് കാലത്ത് ദുരിതം മാറാതെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ - ലോക്ക് ഡൗണ്‍ വാര്‍ത്ത
മാർച്ച് 24ന് ആരംഭിച്ച ലോക് ഡൗൺ നാല് മാസം പിന്നിടുമ്പോൾ ദിവസം 250 രൂപയുടെ ഓട്ടം പോലും ലഭിക്കുന്നില്ലെന്ന് ഓട്ടോ ടാക്‌സി തൊഴിലാളികള്‍ പറയുന്നു.
ചില മേഖലകളിലുള്ളവർക്ക് മാത്രമാണ് നേരിയ തോതിലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനായത്. ഒരു മാസം മുൻപ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകി. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങളായ ഓട്ടോ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധാരണക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലയും വലിയ തിരിച്ചടിയാണ്. സർക്കാരുകളും ഉത്തരവാദിത്തപ്പെട്ട രാഷ്‌ട്രീയ പാർട്ടികളും തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.