ഓട്ടോറിക്ഷയിൽ സ്ഫോടകവസ്തുക്കൾ കടത്തിയ രണ്ടുപേർ അറസ്റ്റിൽ - കടത്തിയ
400 ജലാറ്റിൻ സ്റ്റിക്, വെടിയുപ്പ്, ഡിറ്റനേറ്റുകൾ തുടങ്ങിയ സ്ഫോടക വസ്തുക്കൾ ആണ് പിടിച്ചെടുത്തത്
ഓട്ടോറിക്ഷയിൽ സ്ഫോടകവസ്തുക്കൾ കടത്തിയ രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: ബാലുശ്ശേരി അറപ്പീടികയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പിടികൂടി. 400 ജലാറ്റിൻ സ്റ്റിക്, വെടിയുപ്പ്, ഡിറ്റനേറ്റുകൾ തുടങ്ങിയ സ്ഫോടക വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായിൽ മൂസക്കുട്ടി, കോടലാട് നിസാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു.