കോഴിക്കോട്:ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. തിരുവമ്പാടി മുത്തപ്പൻപുഴ സ്വദേശി സമീർ എന്ന സതീഷ് (42) ആണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഭാര്യ ശാക്കിറ (32) ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കെഎംസിടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ - latest Malayalam news updates
സംശയരോഗമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിരുവമ്പാടി സബ് ഇൻസ്പെക്ടർ ജോയിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
![ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ Mukkam ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ latest malayalm vartha updates latest Malayalam news updates crime news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5184776-thumbnail-3x2-murder.jpg)
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
കൂടരഞ്ഞി പാട്ടോത്ത് വാടക വീട്ടിലായിരുന്നു സംഭവം. നേരത്തെ വിവാഹിതരായിരുന്ന ഇവർ ആറ് വർഷം മുമ്പാണ് പുനർ വിവാഹം ചെയ്തത്. ഭാര്യയിലുള്ള സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിരുവമ്പാടി സബ് ഇൻസ്പെക്ടർ ജോയിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് റൂറൽ സയന്‍റിഫിക് ഓഫീസർ ശ്രുതിലേഖ, സി.ഐ.ഷാജു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തി. കുത്താൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
Last Updated : Nov 26, 2019, 8:24 PM IST