കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ എൻ കെ അഷ്റഫിന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. വീടിന്‍റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. തൊട്ടടുത്തുണ്ടായിരുന്ന ബുള്ളറ്റ് കത്തിക്കാനും ശ്രമം നടന്നു.
മണ്ണെണ്ണയില്‍ മുക്കിയ പ്ലാസ്റ്റിക് കയറില്‍ തീ കൊളുത്തി ബുള്ളറ്റിന്‍റെ സീറ്റിലേക്കിട്ട് അക്രമി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. ശബ്‌ദം കേട്ട് അഷ്‌റഫ് പുത്തിറങ്ങിയെങ്ങിലും അക്രമി രക്ഷപ്പെട്ടിരുന്നു.