കോഴിക്കോട്: സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാനും ശ്രമം നടന്നു.
കോഴിക്കോട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം - സിപിഎം പ്രവർത്തകന്‍ വീട് ആക്രമണം
രാഷ്‌ട്രീയ സംഘർഷങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് പേരാമ്പ്ര പൊലീസ് അന്വേഷിക്കുകയാണ്
കോഴിക്കോട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം
വീട്ടുകാരാണ് കാറിൽ പടർന്ന തീയണച്ചത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങൾക്ക് മുമ്പ് നിരവധി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയാണോ ഈ ആക്രമണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.