കേരളം

kerala

ETV Bharat / state

ബിന്ദു അമ്മിണിക്കെതിരായ ആക്രമണം : പ്രതിയെ തിരിച്ചറിഞ്ഞു - Bindu Ammini Attacked at Calicut

ബിന്ദു അമ്മിണിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ്

Attack on Bindu Ammini Defendant found In Kozhikode  ബിന്ദു അമ്മിണിക്കെതിരെ ആക്രമണം  ബിന്ദു അമ്മിണിയെ അക്രമിച്ചയാളെ കണ്ടെത്തി
ബിന്ദു അമ്മിണിക്കെതിരെ ആക്രമണം: പ്രതിയെ കണ്ടെത്തി

By

Published : Jan 6, 2022, 9:55 AM IST

കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച വ്യക്തിയെ തിരിച്ചറിഞ്ഞ് പൊലീസ്. ബേപ്പൂർ സ്വദേശി മോഹൻദാസ് ആണ് അക്രമി. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകും.

Also Read:ആക്‌ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം

ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽവച്ച് മര്‍ദനമേറ്റത്. ബിന്ദുവിന്‍റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തിരുന്നു. മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ ബിന്ദു അമ്മിണി പുറത്തുവിട്ടിട്ടുണ്ട്.

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സ്കൂട്ടറില്‍ എത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അടിപടിയില്‍ ഇരുവര്‍ക്കും പരിക്കേറ്റു. അതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സഹായിച്ചില്ലെന്ന് കാണിച്ച് ബിന്ദു അമ്മിണി പരാതി നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details