കോഴിക്കോട് :അത്തോളിയിൽ പാലോറമല ദൃശ്യാലയത്തില്‍ ശ്രീധരന്‍റെ വീടിന് നേരെ ആക്രമണം(Atholi House Attack Police Register A case ). ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. അക്രമസംഭവവുമായി ബന്ധപ്പെട്ട് മകന്‍ മിഥുന്‍റെ ഭാര്യയുടെ സഹോദരനടക്കം മൂന്നുപേര്‍ക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. അക്രമത്തില്‍ ഭാര്യ മിനി, മകള്‍ ദൃശ്യ എന്നിവര്‍ക്ക് പരിക്കേറ്റു.
അത്തോളിയില്‍ വീടാക്രമണം; ക്വട്ടേഷന്‍ സംഘം ഇരുചക്രവാഹനം മോഷ്‌ടിച്ചെന്നും പരാതി - ക്വട്ടേഷന്‍ സംഘം
Atholi House Attack Police Register A case : മകന്‍റെ ഭാര്യയുടെ സഹോദരനും ക്വട്ടേഷന്‍ സംഘവും എന്തിനാണ് രാത്രി വീടിനു നേരെ ആക്രമണം നടത്തിയതെന്ന് അറിയാതെ അത്തേളിയിലെ ശ്രീധരന്‍. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്.

Atholi House Attack Police Register A case
Published : Jan 7, 2024, 8:18 PM IST
വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത നലിയിലാണ്. വീട്ടില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സ്‌ക്കൂട്ടര്‍ എടുത്തുകൊണ്ടുപോയതായും വീട്ടുകാര്‍ പരാതിപ്പെട്ടു. അത്തോളി സ്‌റ്റേഷനില്‍ പരാതി കൊടുത്തതോടൊപ്പം വടകര റൂറല്‍ എസ് പിക്കും വീട്ടുകാര്‍ പരാതി. സംഭവത്തില്‍ കേസെടുത്തതായി എസ് ഐ ആര്‍. രാജിവ് അറിയിച്ചു.